കട്ടപ്പന: പുരയിടത്തിൽ കോട സൂക്ഷിച്ച യുവാവിനെ കട്ടപ്പന എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ആനകുത്തി ചെമ്മരപ്പള്ളിൽ അജിത്ത് ജോസഫാ(30) ണ് പിടിയിലായത്. ഇയാളുടെ പുരയിടത്തിൽ വീപ്പയിൽ സൂക്ഷിച്ചിരുന്ന 75 ലിറ്റർ കോടയും പിടിച്ചെടുത്ത് നശിപ്പിച്ചു. രഹസ്യ വിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കട്ടപ്പന എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജെ.കിരൺ, ഓഫീസർമാരായ അബ്ദുൽസലാം, ജസ്റ്റിൻ പിജോസഫ്, പി.കെ. ബിജുമോൻ, കെ.ജെ. ബിജി, കെ.ഇ. ജയിംസ് എന്നിവരാണ് പരിശോധന നടത്തിയത്.