കട്ടപ്പന: വാക്‌സിൻ ചലഞ്ചിലേക്കായി കട്ടപ്പന നഗരസഭ 5 ലക്ഷം രൂപ നൽകി. നഗരസഭയുടെ തനത് ഫണ്ടിൽ നിന്നാണ് തുക വകയിരുത്തിയത്. വാക്‌സിൻ ചലഞ്ചിൽ നഗരസഭ പങ്കെടുക്കുന്നില്ലെന്ന ആരോപണവുമായി എൽ.ഡി.എഫ്. കൗൺസിലർമാർ രംഗത്തെത്തിയിരുന്നു. തുക നൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭാദ്ധ്യക്ഷയ്ക്ക് കത്തും നൽകിയിരുന്നു. തുടർന്നാണ് തുക നൽകാൻ തീരുമാനിച്ചത്.