ചങ്ങനാശേരി : കൊവിഡ് കാലത്ത് എസ്.എൻ.ഡി.പി യോഗം നടപ്പിലാക്കുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കടയനിക്കാട് ശാഖ അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് രാജേഷ് വെട്ടിക്കാലായിൽ, വൈസ് പ്രസിഡന്റ് പി.കെ.വിജയകുമാർ, സെക്രട്ടറി സതീഷ് വയലുംതലയ്ക്കൽ, യൂണിയൻ കമ്മിറ്റിയംഗം പി.കെ. സുരേന്ദ്രൻ, ദേവസ്വം സെക്രട്ടറി കെ.ഡി.വിജയപ്പൻ, ആനന്ദ്, രതീഷ്, വിശ്വംഭരൻ, ധനഞ്ജയൻ, സതീഷ്, സലിം, വികാസ്, ജിനു എന്നിവർ നേതൃത്വം നൽകി.