a

കുമരകം : കൊവിഡ് വാക്സിൻ ടോക്കൺ ലഭിക്കുന്നതിനായി കുമരകം സാമൂഹികാരോഗ്യകേന്ദ്രത്തിൽ തിക്കിത്തിരക്കി ജനം. റാപ്പിഡ് റെസ്പോൺസ് ടീമിനെ ഒഴിവാക്കി ആശുപത്രി ഉദ്യോഗസ്ഥരും, ആശാവർക്കാർമാരും നിയന്ത്രണം ഏറ്റെടുത്തതാണ് ആളുകൾ കൂട്ടത്തോടെ പ്രവേശിക്കുന്നതിന് ഇടയാക്കിയത്. ഒടുവിൽ പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. സ്ഥലസൗകര്യങ്ങൾ ഇല്ലാത്ത സി.എച്ച്.സി യിൽ മറ്റ് രോഗികൾക്കൊപ്പം വാക്സിനേഷനായി എത്തുന്നവരും കൂടിച്ചേരുന്നത് ഗുരുതര ആരോഗ്യപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വീതിയില്ലാത്ത റോഡായതിനാൽ ഇവിടെ വാഹനങ്ങളിൽ എത്തിച്ചേരാനും ബുദ്ധിമുട്ടാണ്. കൊവിഡ് പരിശോധന ഗവ. ഹൈസ്കൂളിലേക്ക് മാറ്റിയ മാതൃക സ്വീകരിച്ച് വാക്സിനേഷനും സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്നാണ് ആവശ്യം.