അടിമാലി: കൊവിഡ് മൂലം ജോലി ലഭ്യമാകാതെ കഷ്ടപ്പെടുന്ന നിർമ്മാണമേഖലയിലെ തൊഴിലാളികൾക്ക് 10000 രൂപാ പലിശ രഹിത വായ്പയായി അനുവദിച്ച് നൽകണമെന്ന് അഖില കേരള ആർട്ടിസൻസ് ആന്റ് നിർമ്മാണ തൊഴിലാളി യൂണിയൻ (യു.ടി.യു.സി )സംസ്ഥാന വർക്കിഗ് പ്രസിഡന്റ് കെ.കെ.ബാബു ആവശ്യപ്പെട്ടു. കമ്പി സിമന്റ് എന്നീ നിർമ്മാണ സാമഗ്രികൾ വലിയ വില വർദ്ധന നേരിടുന്ന സാഹചര്യം ഈ മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു . ഈ സാഹചര്യത്തിൽ നിർമ്മാണ തൊഴിലാളികൾക്ക് ക്ഷേനിധി ബോർഡിൽ നിന്നും സഹായം ലഭളമാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കെ.കെ.ബാബു ആവശ്യപ്പെട്ടു