അടിമാലി: കുറത്തിക്കുടി സെറ്റിൽമെന്റ് കോളനിയിൽ ആരോഗ്യപ്രവർത്തകരുമായി പോയ വാഹനം പുഴയിൽ കുത്തൊഴുക്കിൽപെട്ടു. . ദേവിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ.മാരായ എം.എം. അനിൽകുമാർ , സുരേഷ് ബി , അടിമാലി മെബൈൽ യൂണിറ്റിലെ ഡോ.ആർ. സ്‌നേഹ, ഫാർമസി സിറ്റ് അമ്പിളി രാജ്, സ്റ്റാഫ് നേഴ്‌സ് ഷൈനി അബ്ബാസ്, നേഴ്‌സിഗ് അസിസ്റ്റന്റ് റഹിം. ഡ്രൈവർ ദീലീപ് എന്നിവർ അടങ്ങിയ സംഘം പുഴ കുറുകെ കടക്കുമ്പോൾ ഒഴുക്കിൽപ്പെട്ട് നിന്നു പോയത്.കൊവിഡ് ടെസ്റ്റിനായി കൊണ്ടുവന്നിട്ടുള്ള മെഡിക്കൽ സാധനങ്ങളും രോഗികൾക്കായി കൊണ്ടുവന്നിട്ടുള്ള മരുന്നുകൾ ആരോഗ്യപ്രവർത്തകർ ചുമന്ന കരയിൽ എത്തിക്കണ്ടതായി വന്നു. മഴയുടെയും വന്യമൃഗങ്ങളുടെയും വരവും പോക്കുമറിഞ്ഞു വേണം ഇവിടങ്ങളിലേക്ക് യാത്ര ചെയ്യാൻഅടിമാലി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട വിധൂര ആദിവാസി മേഖലയാണ് കുറത്തിക്കുടി.