ചങ്ങനാശേരി : ചീരഞ്ചിറ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് രോഗബാധിതർക്ക് ജീവനം പോഷകാഹാര കിറ്റ് വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറിയും അർബൻ സഹകരണ ബാങ്ക് പ്രസിഡന്റുമായ എ.വി റസൽ വാഴപ്പള്ളി പഞ്ചായത്തിലെ ആശാവർക്കർമാർക്ക് കിറ്റുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.ജോസഫ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. അർബൻ ബാങ്ക് ബോർഡ് മെമ്പർ എ.എം തമ്പി, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ മാത്യു സി.തോമസ്, ജോസഫ് എം.ആന്റണി, റ്റി.പി ശ്രിനാഥ്, മേജോ സ്റ്റീഫൻ, ലൂസിയാമ്മ, സെക്രട്ടറി ജോൺ കുര്യൻ എന്നിവർ പങ്കെടുത്തു.