കാഞ്ഞിരപ്പള്ളി: താലൂക്കിലെ പ്രളയസാധ്യതയുള്ള സ്ഥലങ്ങൾ പൊലീസ് അധികാരികൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ മഴക്കാലത്ത് പ്രളയമുണ്ടായ എരുമേലി പഞ്ചായത്തിൽപെട്ട പമ്പാവാലി, എയ്ഞ്ചൽവാലി, മൂക്കൻപെട്ടി എന്നിവിടങ്ങളാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി

എ.സി.രാജ്മോഹന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. പമ്പ,അഴുത നദികളിലെ ജലനിരപ്പുയരുമ്പോഴാണ് ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നത്. എരുമേലി എസ്.എച്ച്.ഒ എ.ഫിറോസ്,പഞ്ചായത്തംഗങ്ങളായ മാത്യു ജോസഫ്, സുബി സണ്ണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.