കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൊമേഷ്യൽ ബാങ്ക് എംപ്ളോയീസ് കോപ്പറേറ്റീവ് ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക് അഞ്ചു ലക്ഷം രൂപ സംഭാവന നൽകി. മന്ത്രി വി.എൻ.വാസവന് പ്രസിഡന്റ് ജോർജി ഫിലിപ്പ് തുക കൈമാറി. വൈസ് പ്രസിഡന്റ് ഹരിശങ്കർ,​ എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ ചെയർമാൻ പി.എസ്.രവീന്ദ്രനാഥൻ,​ ലീഗൽ അഡ്വൈസർ അഡ്വ.വി.ബി ബിനു,​ ബോർഡ് അംഗം പി.എസ് സുരേഷ് എന്നിവർ പങ്കെടുത്തു.