akta
എ.കെ.ടി.എ. പ്രവര്‍ത്തകര്‍ മുരിക്കാശേരിയില്‍ നടത്തിയ ധര്‍ണ.

കട്ടപ്പന: ലോക്ക്ഡൗൺ കാലത്ത് തയ്യൽ കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എ.കെ.ടി.എ. ജില്ലയിലെ 20 കേന്ദ്രങ്ങളിൽ ധർണ നടത്തി. വിവാഹ ആവശ്യങ്ങൾക്ക് തുണിക്കടകൾ തുറക്കാൻ ഇളവ് നൽകിയിരുന്നു. അതുപോലെ വസ്ത്രങ്ങൾ തയ്ച്ച് കൊടുക്കാനായി തയ്യൽ കടകൾക്കും തുറക്കാൻ അനുമതി നൽകണമന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ്ണ. . ജില്ലാ സെക്രട്ടറി കെ.എൻ. ചന്ദ്രൻ മുരിക്കാശേരിയിൽ ധർണ ഉദ്ഘാടനം ചെയ്തു.