എരുമേലി: എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ 101 അംഗ സന്നദ്ധ സേന രൂപീകരണം യോഗം കൺവീനർ എം.വി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.ആർ ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.വി ഷാജി സംഘടനാ സന്ദേശം നൽകി. ശാഖകളിൽ കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാകുകയാണ് ലക്ഷ്യം. യൂത്ത്മൂവ്‌മെന്റ് ചെയർമാൻ ഷിൻ ശ്യാമളന്റെയും കൺവീനർ റെജിമോന്റെയും നേതൃത്വത്തിൽ യൂത്ത്മൂവ്‌മെന്റ് അംഗങ്ങളെ കോർത്തിണക്കിയാണ് സേനയുടെ പ്രവർത്തനം. കൗൺസിലർ രവികുമാർ, സൈബർ സേന ജില്ലാ വൈസ് ചെയർമാൻ മഹേഷ് പുരുഷോത്തമൻ,ധർമ്മസേന ഭാരവാഹി കമലാസനൻ എന്നിവർ സംസാരിച്ചു.