പൊൻകുന്നം: മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് 12.24 ലക്ഷം രൂപ നൽകി. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന് ബാങ്ക് പ്രസിഡന്റ് ടി.ജോസഫ് തുണ്ടത്തിൽ ചെക്ക് കൈമാറി. ബാങ്കിന്റെയും ബോർഡ് അംഗങ്ങളുടെയും ജീവനക്കാരുടെയും വിഹിതമായിട്ടുള്ള തുകയാണ് കൈമാറിയത്. ബാങ്ക് വൈസ് പ്രസിഡന്റ് ആർ.രാജേഷ്, ബോർഡ് അംഗം അഡ്വ.ഗിരീഷ്.എസ്.നായർ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.എൻ.ഗിരീഷ് കുമാർ,ബാങ്ക് ജീവനക്കാരായ ജോസഫ് ഡൊമനിക്, അരുൺ.എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.