കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ച നാഗമ്പടം സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ച് എം.എൽ.എ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം. നാഗമ്പടം സ്വദേശിയുടെ മൃതദേഹം സെന്റ് തോമസ് ഓർത്തിഡോക്‌സ് പള്ളിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രാഹുൽ മറിയപ്പള്ളി, ആൽബിൻ തോമസ്, നേതാക്കളായ സിബിൻ.കെ മാത്യു, നിഖിൽ സണ്ണി,വിഷ്ണു ചെമുണ്ടവള്ളി, നിതിൻ മാത്യു കുര്യൻ തുടങ്ങിയവർ സംസ്കാരത്തിന് നേതൃത്വം നൽകി.