പാലാ: എസ്.എൻ.ഡി.പി യോഗം 3386 നമ്പർ പാലാ തെക്കേക്കര ശാഖയിലെ 115 വീടുകളിൽ സൗജന്യഭക്ഷ്യധാന്യകിറ്റ് വിതരണം നടത്തി.

മുനിസിപ്പൽ കൗൺസിലർ ബിനു പുളിക്കകണ്ടം വിതരണോദ്ഘാടനം നിർവഹിച്ചു. ഗോപാലൻ കൊച്ചുപറമ്പിൽ പൂജ നടത്തി. ശാഖാ പ്രസിഡന്റ് എ.ജി സഹദേവൻ, വൈസ് പ്രസിഡന്റ് എ.എസ് ജയകുമാർ, സെക്രട്ടറി ഷിബു കല്ലറയ്ക്കൽ എന്നിവർ നേതൃത്വം നൽകി. തെക്കേക്കര ശാഖയുടെ കൊവിഡ് റാപ്പിഡ് ഹെൽപ്പ് ഡെസ്‌ക് അംഗങ്ങളായ സജീവ് ചാലിൽ, വിജയൻ കടവുപുഴ, ഉല്ലാസ് തോപ്പിൽ, വിജയപ്പൻ ചിറയ്ക്കൽ, വിജയൻ പുത്തൻതറ, സതീഷ് ശങ്കർ,മനു രാജൻ പറയരുകുന്നേൽ, രജേഷ് കുന്നിന്, ശശി പനയ്ക്കൽ, സുരേഷ് കുടംകെട്ടിയിൽ, ദീപക് വിനോദ് കടവുപുഴ, വിമൽകുമാർ കളപുരതൊട്ടിയിൽ, ജോഷി പരമല, ഷോജി സദാശിവൻ മണിയംപറമ്പിൽ,അരുൺ ശശി പനക്കൽ,എ.എസ് ഗോപി അമ്പാട്ടുവയലിൽ, മാലിനി പനയ്ക്കൽ, ശോഭ പുരുഷൻ പുത്തൻതറ, ഹരികുട്ടൻ പുത്തൻപുരയ്ക്കൽ എന്നിവർ വിവിധ യൂണിറ്റുകളായി ഭക്ഷ്യകിറ്റുകൾ വീടുകളിലെത്തിച്ചു.