school

ചിറക്കടവ്: സർക്കാർ വിദ്യാർത്ഥികൾക്കായി നൽകുന്ന ഭക്ഷ്യക്കിറ്റും അദ്ധ്യാപകർ സ്വന്തമായി തയ്യാറാക്കിയ പച്ചക്കറി കിറ്റുകളുമായി കുട്ടികളുടെ വീടുകളിലേക്ക് യാത്ര. ചിറക്കടവ് സനാതനം യു.പി.സ്‌കൂളിലെ അദ്ധ്യാപകർ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ കിറ്റുകളെത്തിച്ചു. പ്രഥമാദ്ധ്യാപിക സന്ധ്യാറാണി, അദ്ധ്യാപകരായ ടി.എസ്.രൂപേഷ്, പ്രീത, രേഖ, രാഖി എന്നിവർ നേതൃത്വം നൽകി.

ചെറുവള്ളി: എസ്.സി.ടി.എം.യു.പി.സ്‌കൂളിലെ വിദ്യാർത്ഥികളുടെ വീടുകളിലും കിറ്റുകളെത്തിച്ചു. അദ്ധ്യാപകർക്കൊപ്പം ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി, പഞ്ചായത്തംഗം അനിരുദ്ധൻ നായർ എന്നിവരും നേതൃത്വം നൽകി.


ചിത്രം. ചിറക്കടവ് സനാതനം യു.പി.സ്‌കൂളിലെ അധ്യാപികമാർ കിറ്റുവിതരണത്തിൽ.