എലിക്കുളം: അയ്യപ്പസേവാസംഘം എലിക്കുളം 992ാം നമ്പർ ശാഖ എം.ജി.എം.യു.പി സ്‌കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ സംഭാവന ചെയ്തു. ശാഖാ പ്രസിഡന്റ് ബാലചന്ദ്രൻ നായർ വെള്ളാനിക്കുന്നേൽ, ജോയിന്റ് സെക്രട്ടറി ബാലചന്ദ്രൻനായർ പുത്തൻവീട്ടിൽ എന്നിവർ ചേർന്ന് പ്രഥമാദ്ധ്യാപിക കെ.എ.അമ്പിളിക്ക് കൈമാറി.