കോട്ടയം : കാർഷിക, ക്ഷീര ഉത്പന്നങ്ങൾ, ന്യായമായ വിലയ്‌ക്കോ, സൗജന്യമായോ ഏറ്റെടുക്കാൻ തയ്യാറാണെന്ന് നവജീവൻ ട്രസ്റ്റി പി.യു തോമസ് അറിയിച്ചു. ദിവസേന 5000 പേർക്ക് ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ്, കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം വിതരണം നടത്തുന്നുണ്ട്. ജില്ലാ ആശുപത്രിയിലും, മെഡിക്കൽ കോളജിലും ചികിത്സയിൽ കഴിയുന്ന 1000 കൊവിഡ് രോഗികൾക്കും സൗജന്യ ഭക്ഷണപ്പൊതി നൽകുന്നുണ്ട്. പച്ചക്കറി, പാൽ ഉത്പന്നങ്ങൾക്ക് ക്ഷാമം നേരിടുന്നതിനാൽ, കർഷകരിൽ നിന്ന് നേരിട്ടു കാർഷിക ഉത്പന്നങ്ങൾ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫോൺ: 9447366701.