കിടങ്ങൂർ: ചേർപ്പുങ്കലിലെ സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് ഉടൻ പുനരാരംഭിക്കണമെന്ന് ജോസ് കെ.മാണി ആവശ്യപ്പെട്ടു. 9.17 കോടി രൂപ വകയിരുത്തിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ സർക്കാർ ആരംഭിച്ചുവെങ്കിലും തൂണുകളുടെ പണി പൂർത്തിയായ ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചുപോകുകയായിരുന്നു. പൊതമരാമത്ത് വകുപ്പിൽ നിന്നും സർക്കാരിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായാൽ എത്രയുംവേഗം നിർമ്മാണം ആരംഭിക്കാൻ സാധിക്കുമെന്ന് കോൺട്രാക്ടർ അറിയിച്ചതിനെത്തുടർന്ന് പ്രകാരം ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ പാലം നിർമ്മിക്കുന്ന സ്ഥലം സന്ദർശിച്ചു. സ്റ്റീഫൻ ജോർജ്ജ് എക്‌സ് എം എൽ എ, കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സി.പി.എം കിടങ്ങൂർ ലോക്കൽ സെക്രട്ടറി കെ.എസ് ജയൻ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു കീക്കോലിൽ, കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ്, വൈസ് പ്രസിഡന്റ് രാജേഷ്, കിടങ്ങൂർ പഞ്ചായത്ത് മെമ്പർമാരായ ഇ.എം ബിനു, മിനി ജെറോം, കേരളാ കോൺഗ്രസ്എം ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പിൽ, ജോസഫ് ചാമക്കാലാ, രാധാകൃഷ്ണക്കുറുപ്പ്,ഷെറി ആരംപുളിക്കൽ, ഗോപി ചെരുവിൽ, ജെയ്‌മോൻ പരിപ്പീറ്റത്തോട്ട് എന്നിവർ സന്നിഹിതരായിരുന്നു.