കട്ടപ്പന: നരേന്ദ്രമോദി സർക്കാർ സർക്കാരിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ ഒഴിവാക്കി ബി.ജെ.പി. ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഇന്ന് കൊവിഡ് കാല സന്നദ്ധ പ്രവർത്തനങ്ങൾ നടത്തും. ഭക്ഷ്യക്കിറ്റ് വിതരണം, അണു നശീകരണം, വാഹന സർവീസ്, രക്തദാനം തുടങ്ങിയ പ്രവർത്തനങ്ങൾ വിവിധ പോഷക സംഘടനകളുടെ സഹകരണത്തോടെ നടത്തും. ഓൺലൈനായി നടത്തിയ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ്‌കുമാർ, മേഖല സെക്രട്ടറി ജെ. ജയകുമാർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ എസ്. സുരേഷ്, അനിൽ ദേവസ്യ, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.