പൊൻകുന്നം : കൊവിഡും ലോക് ഡൗണും മൂലം ദുരിതമനുഭവിക്കുന്ന വിശ്വകർമ്മജ തൊഴിലാളികൾക്ക് പലിശരഹിതമായി 25,000 രൂപ വായ്പ അനുവദിക്കണമെന്ന് അഖിലകേരള വിശ്വകർമ്മ മഹാസഭ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് എസ്.രാജീവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഓൺലൈൻ യോഗത്തിൽ ജില്ലാ സെക്രട്ടറി ശ്രീകുമാർ വൈക്കം, എസ്.കൃഷ്ണൻ, ഗോപാലകൃഷ്ണൻ കാഞ്ഞിരപ്പള്ളി, യു.ആർ.മോഹനൻ മീനച്ചിൽ, ശശീന്ദ്രൻ അകലക്കുന്നം, ജില്ലാട്രഷറർ മുരളീധരൻ കാഞ്ഞിരപ്പള്ളി, യുവജനവിഭാഗം പ്രസിഡന്റ് അനീഷ് എന്നിവർ സംസാരിച്ചു.