കട്ടപ്പന: തൊഴിലുറപ്പ് ജോലി ചെയ്യാതെ പണം തട്ടിയെന്ന യു.ഡി.എഫ്. ആരോപണം അടിസ്ഥാന രഹിതമാണെന്ന് അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി നന്ദകുമാർ. എൻ.ആർ.ഇ.ജി. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കാർഡും പേരും ദുരുപയോഗം ചെയ്തതാണ്. മസ്റ്ററോളിലോ മറ്റ് രേഖകളിലോ ഒപ്പിട്ടിട്ടില്ല. വർഷങ്ങൾക്കു മുമ്പ് തൊഴിൽ കാർഡ് ഉണ്ടായിരുന്നു. ഇപ്പോൾ തൊഴിലുറപ്പ് ജോലി ചെയ്യുന്നില്ലെന്നും മിനി നന്ദകുമാർ പറഞ്ഞു.