വൈക്കം : എസ്.എൻ.ഡി.പി യോഗം 677ാം നമ്പർ കാട്ടിക്കുന്ന് ശാഖയുടെ നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതിയിൽപ്പെടുത്തി ശാഖയിലെ 320 കുടുംബങ്ങൾക്ക് 10 കിലോ അരി വീതം വിതരണം ചെയ്തു. വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.എൻ ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി പവിത്രൻ,ഭരണസമിതിയംഗങ്ങളായ സി.എസ് സുരേഷ് ,സജീവൻ,എം.കെ അനിൽ,കെ ഫൽഗുണൻ ,തിലോത്തമൻ,കെ.ടി സുനിൽ,എസ് അനൂപ് എന്നിവർ പങ്കെടുത്തു