അടിമാലി: ആദിവാസി കുടികളിൽ രോഗ വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ഭഷ്യ വസ്തുക്കൾ എത്തിച്ച് നൽകുന്ന പദ്ധതിയുമായി ദേവികുളം ജനമൈത്രി എക്‌സൈസ്. ആദ്യ ഘട്ടമായി മാങ്കുളം കുറത്തികുടിയിൽ ദേവികുളം ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ നൽകി. എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മറ്റിയും തൊടുപുഴ ജിനദേവൻ സ്മാരക ട്രസ്റ്റുമാണ് ഭക്ഷ്യ വസ്തുക്കൾ സ്‌പോൺസർ ചെയ്തിരിക്കുന്നത്. കുറത്തികുടിയിൽ ഒരു മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ 147 പേർക്ക് രോഗബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ കുടിയിലെ 340 കുടുംബങ്ങളും പുറം ലോകവുമായി ബന്ധമില്ലാതെ ക്വാറന്റെനിൽ കഴിയുകയാണ്. കുടിയിലെ 340 വീടുകളിലും പച്ചക്കറി, പൈനാപ്പിൾ, ഈന്തപ്പഴം, ബിസ്‌കറ്റ് എന്നിവ അടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് നൽകിയത്. ഭക്ഷ്യ വസ്തുക്കളുമാ യുള്ള വാഹനം തൊടുപുഴ എക്‌സൈസ് ഡിവിഷൻ ഓഫീസിൽ നിന്നും ഇടുക്കി ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ജി. പ്രദീപ് ഫ്‌ളാഗ് ഓഫ് ചെയ്തു.
ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് സി.ഐ സി.കെ സുനിൽ രാജ്, ഇടുക്കി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ സുരേഷ് കുമാർ , പ്രിവന്റീവ് ഓഫീസർമാരായ കെ.എം അഷറഫ് ആർ. സജീവ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ നെൽസൻ മാത്യു, അനുപ് സോമൻ , അനൂപ് പി.ബി ,എ എക്‌സൈ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിൻസാദ് ,ട്രഷറാർ സിജു പി.റ്റി എന്നിവർ നേതൃത്വം നൽകി.
: