സംഭവം ചെമ്മലമറ്റം 12 സ്ലീഹാമാരുടെ പള്ളിയിൽ
തിടനാട് : കോൺക്രീറ്റിംഗ് ജോലിക്കിടെ ചെമ്മലമറ്റം 12 സ്ലീഹാമാരുടെ പള്ളിയുടെ അൾത്താരയുടെ മുകൾ ഭാഗം താഴേക്ക് പതിച്ച് 5 തൊഴിലാളികൾക്ക് പരിക്ക്.ജാർഖണ്ഡ് സ്വദേശികളായ അനിൽ, ബിനോയി തമിഴ്നാട് സ്വദേശികളായ ലിംഗാ, പ്രവീൺ, കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. 50 അടി നീളത്തിലും 30 അടി വീതിയിലും അൾത്താരയുടെ മുകൾഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടം. കോൺക്രീറ്റിന് ഉപയോഗിച്ചിരുന്ന പ്രധാന കേഡർ തെന്നിമാറിയതാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ.
കോൺക്രീറ്റ് മുഴുവനായും ഇളകി താഴേക്ക് പതിച്ചതിനൊപ്പം കൊഴിലാളികളും താഴേക്ക് വീഴുകയായിരുന്നു.