kobabin19

കാഞ്ഞിരപ്പള്ളി : ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ഇടക്കുന്നം തെക്കെ വയലിൽ സണ്ണിയുടെ മകൻ എബിൻ സണ്ണി (19) മരിച്ചു .ഇടക്കുന്നം വട്ടക്കാവ് റോഡിൽ ഇടക്കുന്ന കോ ഓപ്പറേറ്റീവ് ബാങ്കിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ എബിനെ 26-ാം മൈലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : സോജി, സഹോദരങ്ങൾ : അഞ്ജന, അനീഷ. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.