ചങ്ങനാശേരി : കെ.എസ്.ആർ.ടി.സി ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് കേരള ഹൈക്കോടതിയിലേക്ക് ബസ് സർവീസ് നാളെ ആരംഭിക്കുമെന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. രാവിലെ 7.05ന് ചങ്ങനാശേരിയിൽ നിന്ന് പുറപ്പെട്ട് കോട്ടയം, എറ്റുമാനൂർ, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം, പൂത്തോട്ട, തൃപ്പൂണിത്തറ വഴി 9.50ന് ഹൈക്കോടതിയിൽ എത്തും. വൈകിട്ട് 5ന് തിരിക്കുന്ന ബസ് ചങ്ങനാശേരിയിൽ 7.45ന് എത്തിച്ചേരും.