മുണ്ടക്കയം: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ മുണ്ടക്കയത്ത് പഞ്ചായത്തിൽ ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾ പിൻവലിച്ചു.സംസ്ഥാനത്താകെ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളെ ഇന്ന് മുതൽ മുണ്ടക്കയത്തും ഉണ്ടാവൂ. ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം.
നിയന്ത്രങ്ങൾ ഏർപ്പെടുത്തുമ്പോൾ മുണ്ടക്കയം പഞ്ചായത്തിൽ ആകെ 487 രോഗികൾ ഉണ്ടായിരുന്നത്. അത് ഇപ്പോൾ 271ആയി കുറഞ്ഞു. ഇതുമൂലമാണ് നിയന്ത്രണങ്ങളിൽ ഇളവ് വന്നത്.ചില വാർഡുകളിൽ ഇപ്പോഴും കൂടുതൽ പോസിറ്റീവ് കേസുകൾ നിലനിൽക്കുന്നുണ്ട്. ആ മേഖലകളിൽ നിയന്ത്രണങ്ങൾ തുടരും. ടൗണിൽ ഗതാഗത നിയന്ത്രങ്ങളും പൊലീസ് പരിശോധനയും തുടരും. പഞ്ചായത്ത് ഹാളിൽ ചേർന്ന് യോഗത്തിൽ പ്രസിഡന്റ് രേഖദാസ് അദ്ധ്യക്ഷത വഹിച്ചു.