കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡിലേയ്ക്ക് മൂന്ന് വെന്റിലേറ്ററുകൾ വാങ്ങാൻ എം.പി ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എം.പി അറിയിച്ചു. രണ്ട് ദിവസത്തിനകം എത്തും. കഴിഞ്ഞ വർഷം വിവിധ ആശുപത്രികൾക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാൻ 87.5 ലക്ഷം രൂപ അനുവദിച്ചിരുന്നു എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനുവദിച്ച ഓക്സിജൻ കോൺസെൻട്രേറ്റർ എത്തിക്കാൻ വിതരണകമ്പനിക്ക് കഴിഞ്ഞില്ല. ആ ഫണ്ടാണ് ഇപ്പോൾ വെന്റിലേറ്റർ വാങ്ങാനായി ഉപയോഗിച്ചത്.