കുറവിലങ്ങാട് : പഞ്ചായത്ത് മാർക്കറ്റിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാൾ ഉടമകളായ ജോജോ സെബാസ്റ്റ്യൻ, ബിജു മാത്യു എന്നിവർ 80 കിലോ സൗജന്യ കോഴിയിറച്ചി സാമൂഹിക അടുക്കളയ്ക്കും 6 വാർഡുകളിലെ കൊവിഡ് രോഗികളുടെ കുടുംബങ്ങൾക്കും സൗജന്യമായി നൽകി. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ചിക്കൻ കിറ്റുകൾ ഏറ്റുവാങ്ങി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ സജികുമാർ, പഞ്ചായത്ത് അംഗങ്ങളായ ഡാർളി ജോജി, കമലാസനൻ ഈ.കെ ജോയിസ് അലക്‌സ്, രമാ രാജു, അക്കൗണ്ടന്റ് വേണു എന്നിവർ പങ്കെടുത്തു.