പാലാ:രണ്ടാം മോദി സർക്കാരിന്റെ രണ്ടാം വാർഷികം പ്രമാണിച്ചു ബി.ജെ.പി നടത്തുന്ന സേവാ പ്രവർത്തനങ്ങളുടെ പാലാ നിയോജകമണ്ഡലതല ഉദ്ഘാടനം പാലാ മുനിസിപ്പാലിറ്റിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ജെ.പ്രമീളാദേവി നിർവഹിച്ചു.
ബി.ജെ.പി സംസ്ഥാന സമിതിയംഗം പ്രൊഫ.ബി.വിജയകുമാർ,മണ്ഡലം പ്രസിഡന്റ് ജി.രൺജിത്ത്, ജനറൽ സെക്രട്ടറി ഇൻ ചാർജ്ജ് മഹേഷ് ചന്ദ്രൻ, ബൂത്ത് ഭാരവാഹികളായ കണ്ണൻ ചെത്തിമറ്റം, വിജയ് രാജു, തുടങ്ങിയവർ വിവിധ വീടുകളിൽ നമോ കിറ്റ് വിതരണങ്ങൾക്ക് നേതൃത്വം നൽകി. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നമോ കിറ്റ് വിതരണം, പൊതുജനസേവകരെ ആദരിക്കൽ, പൊതുസ്ഥലങ്ങൾ ശുചീകരണം, അണുനശീകരണ പ്രവർത്തനങ്ങൾ, രക്തദാന ക്യാമ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ജി.രൺജിത്ത് പറഞ്ഞു.