പൊൻകുന്നം: ലോക് ഡൗണിൽ ഹോട്ടലുകൾ അടഞ്ഞ് കിടന്നപ്പോൾ വഴിയാത്രക്കാർക്ക് ആശ്വാസമായി എ.ഐ.വൈ.എഫ് പ്രവർത്തകരുടെ പൊതിച്ചോർ വിതരണം. ചിറക്കടവ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ നടന്ന പൊതിച്ചോർ വിതരണത്തിന് സി.പി.ഐ ലോക്കൽ സെക്രട്ടറി പി.പ്രജിത്ത്,പി.എസ്.സിനീഷ്, അരുൺ കൃഷണൻ എ.ഐ.വൈ.എഫ് മേഖലാ പ്രസിഡന്റ് ഷാരൂഖ് ഷെരീഫ്, മേഖലാ സെക്രട്ടറി അഖിൽ.ആർ നായർ എന്നിവർ നേതൃത്വം നൽകി. മേഖലാ കമ്മറ്റി അംഗങ്ങളായ ഫസൽ മാടത്താനി,അരുൺ.ജി. നാഥ്, നാദിർഷാ, ഇഖ്ബാൽ, സഹീർ എന്നിവർ പങ്കെടുത്തു.