ചേനപ്പാടി: ഗവ. എൽ.പി സ്കൂൾ അദ്ധ്യാപകർ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നൽകുന്ന പി.പി.ഇ കിറ്റുകൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയ്ക്കും സ്‌കൂളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് അദ്ധ്യാപകർ നൽകിയ ധനസഹായം പഞ്ചായത്തംഗം ടി.വി. ഹർഷകുമാറിനും കൈമാറി. ഹെഡ്മിസ്ട്രസ് പി.ബി.ഗിരിജ,പി.ടി.എ പ്രസിഡന്റ് മുഹമ്മദ് നിയാസ്, മിനി മാത്യു, പ്രമീള.ബി, അനിഷാ ജെ.എ,അമ്പിളി സരീഷ്, ജിഷ അനിൽകുമാർ എന്നിവർ പങ്കെടുത്തു.