
പൊൻകുന്നം: നാഗർകോവിൽ പാർവ്വതിപുരം ശ്രീധരസ്വാമി സന്നിധാനം മഠാധിപതി ശ്രീധരസ്വാമി (80) നിര്യാതനായി. ചിറക്കടവ് പൂവത്തുങ്കൽ കുടുംബാംഗമാണ്. ചെന്നൈയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാർവ്വതിപുരം ശ്രീവനമാലീശ്വര ക്ഷേത്രം ഉൾപ്പെടെ ആദ്ധ്യാത്മിക കേന്ദ്രത്തിന്റെ ആചാര്യനായിരുന്നു. 1941 മെയ് 27ന് ചിറക്കടവ് പൂവത്തുങ്കൽ ശിവശങ്കരൻ നായരുടെയും ചെറ്റേടത്ത് പാർവ്വതിയമ്മയുടെയും മകനായി ജനിച്ചു. 1956ൽ ശ്രീഗുരു മഹാരാജിന്റെ ശിഷ്യനായി. 80 ലധികം ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ രചിച്ചു. ഭാര്യ: ജി.രാധ (റിട്ട.അദ്ധ്യാപിക). മകൾ: ഗായത്രി ശ്രീധരൻ (അദ്ധ്യാപിക, ഗവ.സ്‌കൂൾ, പൂവരണി). മരുമകൻ: ശ്രീജിത്ത് (മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ചങ്ങനാശ്ശേരി). മൃതദേഹം ചിറക്കടവിലെ കുടുംബവീട്ടുവളപ്പിൽ സംസ്‌കരിച്ചു.