കുമരകം: അപകടസാധ്യത കണക്കിലെടുത്ത് കവണാറ്റിൻകര മുതൽ കൈപ്പുഴമുട്ടുവരെ റോഡരികിലെ മരങ്ങളുടെ ഉണങ്ങിയ ശിഖരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായി. വർഷകാലം എത്തിയിട്ടും ഇവ നീക്കം ചെയ്യാത്തതിനാൽ അപകടസാധ്യത ഏറെയാണ് .കഴിഞ്ഞ വർഷകാലത്ത് കൊടുങ്കാറ്റിൽ ധാരാളം മരങ്ങൾ കടപഴുകിയും ഒടിഞ്ഞും നിരവധി വാഹനങ്ങൾക്ക് ഉൾപ്പെടെ കേടുപാട് സംഭവിച്ചിരുന്നു. ആഴ്ചകൾ നീണ്ട പ്രയത്നങ്ങൾക്കൊടുവിൽ ലക്ഷങ്ങൾ ചിലവഴിച്ചാണ് വൈദ്യുതി പുനസ്ഥാപിച്ചത്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അപകട സാധ്യതയുള്ള മരങ്ങൾ വെട്ടിമാറ്റണമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടും ഇവിടെ നടപ്പായിട്ടില്ല. കഴിഞ്ഞ വർഷകാലത്തെ കൊടുങ്കാറ്റിൽ നശിച്ച മരങ്ങൾ പോലും പൂർണ്ണമായി ഇതുവരെ നീക്കം ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.