കോട്ടയം: മൂലവട്ടത്ത് വീടിന്റെ അടുക്കള ഇടിഞ്ഞു താണു. മൂലവട്ടം ദിവാൻപുരം പാറയിൽ പുത്തൻപറമ്പിൽ ജയമോന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. ജയമോനും ഭാര്യയും കുട്ടികളും ഭക്ഷണം കഴിച്ച ശേഷം തൊട്ടപ്പുറ മുറിയിലിരിക്കുകയായിരുന്നു. ഈ സമയത്താണ് ചിമ്മിനി വിണ്ടുകീറി ഓടിട്ട മേൽക്കൂര നിലംപൊത്തിയത്. ചിമ്മിനി വന്നിടിച്ച് സമീപത്തെ വീടിന്റെ മതിലും തകർന്നു.