കോട്ടയം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ടൗൺ ബ്രാഞ്ച് കോട്ടയം എം.എൽ.എ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന് ആവശ്യമായ പി.പി.ഇ കിറ്റും സാനിറ്റൈസറും നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് പി.കെയ്ക്ക് കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു.കെ.മാത്യു, ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്, ജില്ലാ സെക്രട്ടറി ബോബിൻ വി.പി, സംസ്ഥാന കമ്മിറ്റി അംഗം പി.സി മാത്യു, ജില്ലാ ജോയിന്റ് സെക്രട്ടറി അജേഷ് പി.വി, ബ്രാഞ്ച് പ്രസിഡന്റ് സജിമോൻ.സി.എബ്രഹാം, സിറിൽ സഞ്ചു ജോർജ് ,രാഹുൽ മറിയപ്പള്ളി, അരുൺ മർക്കോസ് എന്നിവർ പ്രസംഗിച്ചു