കട്ടപ്പന: ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷൻ നഗരത്തിൽ അണുനശീകരണം നടത്തി. നഗരസഭയുടെയും പൊലീസിന്റെയും സഹകരണത്തോടെ വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങൾ, ബസ് സ്റ്റാൻഡ്, ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ എന്നിവ ശുചീകരിച്ചു. നഗരസഭാദ്ധ്യക്ഷ ബീന ജോബി ഉദ്ഘാടനം ചെയ്തു. സി.ഐ ബി. ജയൻ, എച്ച്.എം.ടി.എ പ്രസിഡന്റ് പി.കെ. ഗോപി, സെക്രട്ടറി എം.കെ. ബാലചന്ദ്രൻ, ട്രഷറർ ലൂക്ക ജോസഫ് എന്നിവർ നേതൃത്വം നൽകി.