വൈക്കം: കൊവിഡ് മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ എസ്.എൻ. ഡി.പി യോഗം മറവൻതുരുത്ത് 648 ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതിയിൽപെടുത്തി ശാഖയിലെ 248 കുടുംബങ്ങൾക്കും വിവിധ വിഭാഗങ്ങളിലെ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ഷാജി കാട്ടിത്തറ, സെക്രട്ടറി സുഗുണൻ മണപ്പുറത്ത്, വൈസ് പ്രസിഡന്റ് എൻ.സി അശോകൻ, പ്രഭാകരൻ മടത്തിപ്പറമ്പ്, എം.ആർ ലെനിൻ, സാബു തെക്കേ നാഗുംവേലിൽ, സന്ധ്യ സുദർശനൻ, ജയൻ മാകപ്പുറം എന്നിവർ പങ്കെടുത്തു.