കോട്ടയം: സ്വന്തം സുരക്ഷ മറന്ന് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങുന്ന യുവാക്കൾക്ക് കൊവിഡ് വാക്‌സിനേഷന് മുൻഗണന നൽകണമെന്ന് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയതായി പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അറിയിച്ചു.