കട്ടപ്പന: പുളിയൻമലയിൽ നിയന്ത്രണംവിട്ട പിക്അപ്പ് നിറുത്തിയിട്ടിരുന്ന വാനിൽ ഇടിച്ചു. പിക്അപ് ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം. കഴിഞ്ഞദിവസം കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് റോഡരികിൽ നിറുത്തിയിട്ടിരുന്ന വാൻ ആണിത്. കട്ടപ്പനയിൽ നിന്ന് നെടുങ്കണ്ടത്തേയ്ക്ക് വളവുമായി പോയ പിക്കപ്പ് ഹിൽടോപ്പിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ട്, റോഡരികിൽ നിറുത്തിയിട്ടിരുന്ന വാനിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞദിവസം എറണാകുളത്ത് നിന്ന് മരുന്നുകളുമായി എത്തിയ വാൻ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.