കട്ടപ്പന: തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയിൽ പങ്കുള്ള എല്ലാവർക്കുമെതിരെ നടപടി വേണമെന്ന് യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജേക്കബ് പടലുങ്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കുര്യൻ എന്നിവർ ആവശ്യപ്പെട്ടു. കോൺഗ്രസ് അംഗങ്ങൾക്കും പങ്കുണ്ടെങ്കിൽ അവർക്കെതിരെയും നടപടി സ്വീകരിക്കണം. ഇവർക്കെതിരെ സംഘടനാപരമായ നടപടികൾക്ക് ഡി.സി.സിക്ക് ശിപാർശ നൽകും. എൽ.ഡി.എഫും ബി.ജെ.പിയും അവരുടെ അംഗങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രസിഡന്റിന്റെ പേരിലുള്ളത് ഗുരുതരമായ കുറ്റമാണ്. നിഷാമോൾ ബിനോജ്, ജയ്‌മോൾ ജോണ്‌സൺ എന്നിവർ ഭരണസമിതി യോഗങ്ങളിൽ പങ്കെടുത്ത ദിവസവും തൊഴിലുറപ്പ് പദ്ധതി വേതനം വാങ്ങിയിട്ടുണ്ട്. കുടുംബശ്രീ ചെയർപേഴ്‌സൺ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തപ്പോഴും തൊഴിലുറപ്പ് വേതനം കൈപ്പറ്റി. കുറ്റക്കാർ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും ഭാരവാഹികൾ ആവശ്യപെട്ടു.