കോട്ടയം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി ഒരു ലക്ഷം രൂപ വില വരുന്ന 50 ഓക്‌സിപ്രോമീറ്ററുകൾ മന്ത്രി വി.എൻ.വാസവന് കൈമാറി. കളക്ടറേറ്റിൽ വച്ച് നടന്ന ചടങ്ങിൽ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സീമ എസ് നായരിൽ നിന്ന് മന്ത്രി ഏറ്റുവാങ്ങി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസിന് കൈമാറി. ജില്ലാ കളക്ടർ എം അഞ്ജന, യൂണിയൻ ജില്ലാ സെക്രട്ടറി ഉദയൻ വി. കെ, ജില്ലാ പ്രസിഡന്റ് കെ.ആർ.അനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം ടി.ഷാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.