ddd

കോട്ടയം: മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറും കേരള ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായ ഡോ.കെ.എം. ദിലീപ് സർവീസിൽ നിന്ന് വിരമിച്ചു.

1989ൽ വെറ്ററിനറി സർജനായിട്ടായിരുന്നു തടക്കം. ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ സേവനം അനുഷ്ടിച്ചു. കോട്ടയം ജില്ലാ മൃഗാശുപത്രിയിൽ സീനിയർ വെറ്റിനറി സർജനായിരിക്കേയാണ് ജില്ലയിൽ എലഫന്റ് സ്‌ക്വാഡ് ആരംഭിച്ചതും ജില്ലയിൽ തന്നെ ആദ്യമായി മയക്കു വെടിയിലൂടെ ആനയെ തളക്കുന്നതും. കുടുംബശ്രീ മിഷൻ ഡയറക്ടർ ആയിരിക്കേ വൈക്കം താലൂക്കിലെ അലങ്കാര മത്സ്യ ഗ്രാമം പോലുള്ള പദ്ധതികൾ ആരംഭിച്ചു. കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ ആയും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ആയും തിളങ്ങിയതിനു ശേക്ഷം , ആത്മ യിൽ ഡെപ്യൂട്ടി ഡയറക്ടർ , പാലോട് വെറ്റിനറി ബിയോളോജിക്കൽസ് ഡയറക്ടർ , മൃഗസ്ഡംരക്ഷണ വകുപ്പിൽ വിജിലൻസ് അഡിഷണൽ ഡയറക്ടർ എന്നി ചുമതലകൾ വഹിച്ചിട്ടുമുണ്ട്.

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി ആയി 12 വർഷവും സംസ്ഥാന പ്രസിഡന്റ് ആയി 3 വർഷവും പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കോട്ടയം കോർപറേറ്റീവ് അർബൻ ബാങ്ക് ഡയറക്ടർ കൂടി ആണ്. ഭാര്യ എം.കെ. മിനി ( ജലസേചന വകുപ്പിൽ എക്‌സിക്യൂട്ടീവ് എൻജിനീയർ),​ മക്കൾ . കാവ്യാ ദിലീപ് (യു.എസ്.എ) കൃഷ്ണ ദിലീപ് (ശ്രീറാം കോളേജ് ,ഡൽഹി).