എലിക്കുളം : പനമറ്റം ദേശീയ വായനശാലയ്ക്കും വെളിയന്നൂർ ദേശാഭിമാനി വായനശാലയ്ക്കും പൾസ് ഓക്‌സിമീറ്ററുകൾ നൽകി. പനമറ്റം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ 1985 എസ്.എസ്.എൽ.സി ബാച്ചാണ് ഇരു വായനശാലകൾക്കുമായി 10 ഓക്‌സി മീറ്ററുകൾ നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി വായനശാല പ്രസിഡന്റ് കെ .എൻ. രാധാകൃഷ്ണപിള്ള, ടി.എൻ.രവീന്ദ്രൻ, എസ്. രാജീവ്, പി.എസ്. രാജീവ്, പൂർവവിദ്യാർത്ഥികളായ ബി. പ്രമോദ്, ടോമി കടപ്ലാക്കൽ, അജയൻ എന്നിവർ പങ്കെടുത്തു.