കൊടുങ്ങൂർ : വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വാഴൂർ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ നൽകി. മന്ത്രി വി.എൻ.വാസവൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജിയിൽ നിന്ന് തുക ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീകാന്ത് പി. തങ്കച്ചൻ, ഡി. സേതുലക്ഷമി, തോമസ് വെട്ടുവേലിൽ, പഞ്ചായത്തംഗങ്ങളായ ജിബി പൊടിപ്പാറ, പി. ജെ. ശോശാമ്മ എന്നിവർ പങ്കെടുത്തു.