ചങ്ങനാശേരി : ശ്രീനാരായണ ക്ലബിൽ പ്രവർത്തിക്കുന്ന ഗുരുജ്യോതി സ്വാശ്രയ സംഘത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചങ്ങനാശേരി ജനറൽ ആശുപത്രിയിലേക്ക് പി.പി.ഇ കിറ്റ് , മാസ്ക് തുടങ്ങിയവ നൽകി. ആശുപത്രി സൂപ്രണ്ട് ഡോ.അജിത് കുമാർ ഏറ്റുവാങ്ങി. പ്രസിഡന്റ് രാജു രാഘവൻ , അപ്പുക്കുട്ടൻ ഔഷധി, ഡി.വിജയൻ, ബിജു പൊടിക്കളം, രഞ്ജിത്ത് പഴുപ്പറമ്പിൽ, മനേഷ് കുമാർ, എ.വി.പ്രതിഷ് എന്നിവർ പങ്കെടുത്തു.