പാലാ : സഫലം 55 പ്ലസ്സിന്റെ ആഭിമുഖ്യത്തിൽ പുകയിലവിരുദ്ധദിനാചരണം ഓൺലൈനിൽ നടത്തി. പ്രസിഡന്റ് ജോർജ് സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡാർട്ട് ഡയറക്ടർ എൻ.എം. സെബാസ്റ്റ്യൻ, വി.എം.അബ്ദുള്ള ഖാൻ, പ്രൊഫ.കെ.പിജോസഫ്, പി.എസ്. മധുസൂദനൻ, വി.അജിത എന്നിവർ പ്രസംഗിച്ചു.