കുറിച്ചി : കെ.എൻ.എം പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചു. ഫാ.ദീപു ഫിലിപ്പ് എളളാലയിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി .എസ്.സലീം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ഡി.ബാലകൃഷ്ണൻ, ഭാരവാഹികളായ അനിൽ കണ്ണാടി, നിജു വാണിയപുരക്കൽ, കെ.എൽ.ലളിതമ്മ എന്നിവർ പങ്കെടുത്തു. ഫോൺ: 8606555334, 9605985409.