milk

കോട്ടയം: കൊവിഡ് പ്രതിസന്ധിയിൽപ്പെട്ടവരിലേറെയും പശുവളർത്തലിലേയ്ക്ക് തിരിഞ്ഞതോടെ കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ അധികമായി ഉത്പാദിപ്പിച്ചത് എട്ട് ലക്ഷം ലിറ്റർ പാൽ. ജില്ലയിൽ ആവശ്യമായ പാലിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിയും വന്നില്ല.

കൊവിഡ് കാലത്ത് വരുമാനമാർഗമെന്ന നിലയിൽ വ്യാപകമായി പശുവളർത്തൽ ആരംഭിച്ചുവെന്ന് ക്ഷീരവികസന വകുപ്പിന്റെ കണക്കുകൾ തെളിയിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ സംഭരിച്ചത് 3.19 കോടി ലിറ്റർ പാലാണ്. 2019-20 സാമ്പത്തികവർഷം ഇത് 3.11 കോടി ലിറ്ററായിരുന്നു. വിവിധ പദ്ധതികളിലൂടെ സഹായമായി 4.97 കോടി രൂപ ക‌ർഷകർക്ക് ലഭിച്ചു. വെച്ചൂർ,​ ഭരണങ്ങാനം,​ വെളിയന്നൂർ പഞ്ചായത്തുകളിലെ ക്ഷീരഗ്രാമം പദ്ധതിയിലൂടെ 1.29 കോടി രൂപയുടെ ധനസഹായവും ലഭിച്ചു. 245 ക്ഷീരസംഘങ്ങളിലൂടെ 4408 കിസാൻ ക്രെഡിറ്റ് കാർഡും വിതരണം ചെയ്തു.

 തീറ്റപ്പുൽകൃഷി വികസനത്തിന് 47.97 ലക്ഷം

തീറ്റപ്പുൽ കൃഷി വികസനത്തിന് 47.97 കോടി രൂപയും ക്ഷീരസംഘങ്ങൾക്കുള്ള ധനസഹായമായി 1.04 കോടി രൂപയും മിൽക്ക് ഷെഡ് ഡവലപ്മെന്റ് പദ്ധതിക്ക് 2.70 കോടിരൂപയും നൽകി.

 പശുവളർത്തൽ വ്യാപകമായി

 നമ്മൾ കുടിച്ചത് നമ്മുടെ പാൽ

 സംഭരിച്ചത് 3.19 കോടി ലിറ്റർ

' മറ്റ് വരുമാനം നിലച്ചതോടെ കൊവിഡ് കാലത്ത് ജില്ലയിൽ പശുവളർത്തൽ വ്യാപകമായിട്ടുണ്ട്. അതിന്റെ ഗുണമാണ് മിൽമയ്ക്കുമുണ്ടായത്. ഉത്പാദനം കൂടിയതിനൊപ്പം ഡിമാൻഡും കൂടിയതിനാൽ മറ്റ് ഡയറികളിൽ നിന്ന് കൂടി പാൽ ശേഖരിക്കുകയാണ്'

- മിൽമ അധികൃതർ