പാലാ : തയ്യൽ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നും, തൊഴിൽക്കരം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ധർണ നടത്തി.
വിവാഹങ്ങളും, വിവിധ ആഘോഷങ്ങളും ഒഴിവാക്കിയതിനാലും തൊഴിലാളികൾ ദുരിതത്തിലാണ്.
ഈ സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ മാതൃകയിൽ സ്വകാര്യകെട്ടിടഉടമകളും വാടക ഇളവ് നൽകാൻ തയ്യാറാകണം. തയ്യൽ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ ലഭൃമാക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത ജില്ലാ വൈസ് പ്രസിഡന്റ് ജോയി കളരിക്കൽ ആവശൃപ്പെട്ടു. ജെസ്സമ്മ ഇഞ്ചിപറമ്പിൽ, കെ.പ്രദീപ് കുമാർ, സ്കറിയ ചാണ്ടി ,ചന്ദ്രശേഖരൻനായർ എന്നിവർ പ്രസംഗിച്ചു.